സഊദി അറേബ്യയിൽ വിശിഷ്യാ മദീനയിൽ എത്തുന്ന സന്ദർശകർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു മ്യൂസിയം ആണ് ഇത്. ഇസ്ലാമിന്റെ ചരിത്രം തുടക്കം മുതൽ വളരെ വ്യക്തമായി ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്.25 റിയാൽ ആണ് എൻട്രീ ഫീ. ടൈമിംഗ് നോക്കണം (9AM–8PM സാധരണ സമയം) ഈ മ്യൂസിയം കാണാൻ വളരെ ചെറുതെങ്കിലും നിരവധി വിവരങ്ങൾ ഉണ്ട് ഇതിൽ.
കത്തിയ മല-മദീന
മദീനയുടെ പരിസരത്തു ഒരു തീ ഗോളം ഉയരുമെന്നും അത് കിലോമിറ്ററുകൾ അപ്പുറത്തുള്ള ബുശ്രയിലെ( busra a town in Jordan) ഒട്ടകത്തിന്റെ കഴുത്തിൽ വരെ അതിന്റെ ചൂടേൽകുമെന്നും തീ നാളം ഉയർന്നു പൊങ്ങുമെന്നും ഒരുപാട് ദൂരത്തേക് വെളിച്ചമേകുമെന്നും പ്രവാചക വചനമുണ്ട്. അതിന്റെ പൂർത്തീകരണമെന്നോണം പ്രവാചകന് ശേഷം ആറു നൂറ്റാണ്ടിനു ശേഷം തീ ഗോളം ഉയരുകയും അത് […]
കഅബ് ബിൻ അഷ്‌റഫിന്റെ കൊട്ടാരം
സമ്പന്നനും അറബി കവിയുമായിരുന്ന കഅബ് മദീനക്കെതിരെ കടുത്ത ശത്രുത വെച്ച് പുലർത്തുകയും നബിയെ പറ്റിയും മറ്റു മുസ്ലിമിങ്ങൾക് എതിരായും പരിഹാസ രൂപേണ ഹാസ്യ കവിത എഴുതുകയും കളിയാക്കുകയും പതിവായിരുന്നു. ബദർ യുദ്ധം ജയിച്ച വരുന്ന വാർത്ത കേട്ട അയാൾ ഇതിലും നല്ലത് എനിക്ക് മണ്ണിന്റെ അടിയാണ് എന്ന് പ്രഖ്യാപ്പിക്കിക്കുയും മദീനയെ വിട്ട് മക്കയിൽ പോയി ഉഹ്ദ് യുദ്ധത്തിന് വേണ്ടി […]
അവാലി അജ് വ തോട്ടം
നബി (ﷺ)യെ കാണാൻ വേണ്ടി പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി മദീനയിലേക്കു വരികയും നബിയെ കുറിച് മുൻപ് തന്നെ ക്രിസ്ത്യൻ പാതിരി മാരിൽ നിന്ന് പഠിക്കുകയും ഒരിക്കൽ മദീനയിൽ നിന്ന് വന്ന കഅബ് ഗോത്രക്കാരായ കച്ചവടക്കാർക് തന്നെ മദീനയിൽ എത്തിക്കാൻ അഭ്യർത്ഥിച്ച് തന്റെ കയ്യിലുണ്ടായിരുന്ന ആടുകളെ വില്കുകയുമുണ്ടായി.കഅബ് ഗോത്രക്കാർ വഴിയിൽ വെച്ച് അദ്ദേഹത്തെ വഞ്ചിച് ബനൂ ഖുറൈദ ഗോത്രക്കാരായ ജൂതര്ക് […]
ഷിഫാ ഉ തുറാബ്
ഒരിക്കൽ മദീന നിവാസികൾക് ഗുരുതരമായ ഒരു ത്വക്ക് രോഗം ബാധിച്ചു. നിരവധി പേര് ഷിഫാഈനായി നബി തങ്ങളെ സമീപിച്ചു, നബി സ.അ അവര്ക് ഖുബ പള്ളിയുടെ അടുത്തുള്ള ബീർ ഗാർസിന്റെ അടുത്തുള്ള ഒരു തോട്ടത്തിലെ മണ്ണ് വാരി രോഗമുള്ള ഭാഗങ്ങളിൽ തേക്കാൻ പറഞ്ഞു. ആ തോട്ടം പിന്നീട് ഷിഫാ ഉ തുറാബ് എന്നറിയപ്പെട്ടു. ഇന്ന് ഈ തോട്ടം […]
ബിഅ്റ് ഗർസ്
ഖുബായുടെ വടക്കു ഭാഗത്ത് ശാവി സ്കൂളിനോട് ചേര്‍ന്ന് സംരക്ഷിക്കപ്പെട്ട ഒരു കിണറാണിത്. പ്രവാചകന്‍ (ﷺ) വെള്ളം കുടിക്കാറുണ്ടായിരുന്ന ഈ കിണറിലെ തന്നെ വെള്ളം ഉപയോഗിച്ചാണ് നബിയുടെ ജനാസ കുളിപ്പിച്ചത്. പ്രവാചകന്റെ വസ്വിയ്യത്ത് പ്രകാരമായിരുന്നു അത്.
ബുതവ്ഹാൻ
പുരാതന കാലത്ത് മദീനയില്‍ നീരൊഴുക്കുണ്ടായിരുന്ന പ്രമുഖ താഴ്വരകളില്‍ ഒന്നാണ് ബുത്വ്ഹാന്‍. ഖുബായുടെ കിഴക്ക് ഭാഗത്തുനിന്ന് ഉത്ഭവിച്ച് ബുര്‍ഹാന്‍ വഴി ഗമാമ മസ്ജിദിനടുത്തു കൂടെ സബ്അ മസാജിദ് വരെ നീണ്ടുകിടന്ന കനാലായിരുന്നു ഇത്. ആധുനിക കാലത്ത് ഈ കനാലില്‍ വെള്ളപ്പൊക്കം വന്ന് ജനങ്ങള്‍ വിഷമത്തിലാവാതിരിക്കാന്‍ ഭരണകൂടം നിര്‍മിച്ച ഡാം ബുത്വ്ഹാനിലുണ്ട്. ബുത്വ്ഹാന്‍ ഡാം എന്ന് ഇതറിയപ്പെടുന്നു.
വാദി ഹമദ തടാകം
വാദീ ബൈദാഅ്
ത്വരീഖ്ഉസ്മാൻബിന്‍ അഫ്ഫാനിലൂടെ 28 km മുന്നോട്ട് നീങ്ങിയാല്‍ വാദി ബൈദാഅ് അല്ലെങ്കില്‍ ദാതുല്‍ ജൈശ് എന്നറിയപ്പെടുന്ന സ്ഥലത്ത് നാമെത്തും. മദീന ടി.വി സ്റേഷനടുത്താണീ സ്ഥലം. നബി(ﷺ)യും സംഘവും ഒരിക്കല്‍ യാത്രയിലായിരിക്കെ വുദു എടുക്കാന്‍ വെള്ളം കിട്ടാതെ പ്രയാസം നേരിട്ടപ്പോള്‍, തയമ്മും ചെയ്തുകൊള്ളുക എന്ന ഖുര്‍ആനിക സൂക്തം ഇറങ്ങിയത് വാദി ബൈദാഅ് മേഖലയില്‍ വെച്ചാണ്.മദീന നഗരത്തിൽ നിന്നും ഉഹ്ദ് മലക്ക് സമാന്തരമായി വടക്ക് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ മുപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പ്രദേശമാണ് കാന്തിക പ്രതിഭാസമുള്ള അൽ ബൈദ. നിരവധി പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശമാണ് അൽ ബൈദ. കാന്തിക പ്രതിഭാസമുള്ള പർവ്വത നിരകൾ ആയതിനാൽ വാഹനങ്ങൾ ഇവിടെ താഴേക്കു ഉരുളുന്നതിനു പകരം മുകളിലെക്കുരുളുന്നു. മദീന നഗരത്തിൽ നിന്നും വ്യത്യസ്തമായി മിതമായ കാലവാസ്ഥ അനുഭവപ്പെടുന്നതിനാൽ മദീന നിവാസികളുടെ […]
മീഖാത്ത്
പഴയ മക്കാ റോഡില്‍ സ്ഥിതി ചെയ്യുന്ന ഉർവ (റ) വിൻറെ കൊട്ടാരത്തിനടുത്ത് നിന്ന് അൽപം മുന്നോട്ട് പോയാൽ ദുല്‍ഹുലൈഫ അല്ലെങ്കില്‍ അബ്യാര്‍ അലി എന്നറിയപ്പെടുന്ന മദീനയിലെ മീഖാത്തിലാണ് നാം എത്തുക. ഹജ്ജിനും ഉംറക്കും മദീന വഴി പുറപ്പെടുന്ന തീര്‍ഥാടകര്‍ ഇഹ്റാമില്‍ പ്രവേശിക്കുന്ന മീഖാത്താണിത്. നബി(ﷺ) ഇഹ്റാമില്‍ പ്രവേശിച്ച മീഖാത്തെന്ന സവിശേഷതയും ദുല്‍ഹുലൈഫക്കുണ്ട്. മദീന പള്ളിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ദുല്‍ഹുലൈഫ. മീഖാത്ത് പള്ളിയില്‍ 5000 പേര്‍ക്ക് നമസ്കരിക്കാന്‍ സൌകര്യമുണ്ട്.