അവാലി തോട്ടം

നബി (സ)യെ കാണാൻ വേണ്ടി പേർഷ്യക്കാരനായ സൽമാനുൽ ഫാരിസി മദീനയിലേക്കു വരികയും നബിയെ കുറിച് മുൻപ് തന്നെ ക്രിസ്ത്യൻ പാതിരി മാരിൽ നിന്ന് പഠിക്കുകയും ഒരിക്കൽ മദീനയിൽ നിന്ന് വന്ന കൽബ് ഗോത്രക്കാരായ കച്ചവടക്കാർക് തന്നെ മദീനയിൽ എത്തിക്കാൻ അഭ്യർത്ഥിച്ച് തന്റെ കയ്യിലുണ്ടായിരുന്ന ആടുകളെ വില്കുകയുമുണ്ടായി.കൽബ് ഗോത്രക്കാർ വഴിയിൽ വെച്ച് അദ്ദേഹത്തെ വഞ്ചിച് ബനൂ ഖുറൈദ ഗോത്രക്കാരായ ജൂതര്ക് അടിമയായി ഫാരിസിയെ വില്കുകയുണ്ടായി. നബിയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നബിയുടെ കാതിൽ എത്തുകയും മോചനത്തിനായി 300 ഈത്തപ്പനകൾ നട്ടുപിടിപ്പിച്ച കായ്‌ ഫലമുണ്ടായതിനു ശേഷമേ വിട്ടയക്കൂ എന്ന് ഉപാധിയുമുണ്ടായി. ഇത് അറിഞ്ഞ റസൂൽ അനുയായികളെയും കൂടി അവിടേക്കു പോവുകയും തന്റെ തിരു കരങ്ങൾ കൊണ്ട് 300 ഈത്തപ്പനകൾ നട്ടുപിടിപ്പിക്കുകയും അത്ഭുതകരമായി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ അത് കായ്ക്കുകയും സൽമാനുൽ ഫാരിസി മോചിതനാവുകയും ചെയ്തു എന്നാണ് ചരിത്രം. ഈ തോട്ടത്തിനെ അവാലി തോട്ടം എന്നറിയപ്പെടുന്നു. ബീർ ഗാർസിന്റെയും ഷിഫാഉ തുറാബിന്റെയും അടുത്താണിത്. ഈ തോട്ടത്തിലാണ് മദീനയിലെ പ്രശസ്തമായ അജ്‌വ എന്ന ഈത്തപ്പഴം ഉണ്ടാവുന്നത്. അതിനടുത്ത സൽമാനുൽ ഫാരിസിയുടെ വീടും കിണറും കാണാം. ഈ കിണറ്റിൽ നീന്നാണ് ഈ തോട്ടത്തിലേക്കുള്ള വെള്ളം ഇന്നും പമ്പ് ചെയ്യുന്നത്‌. ഏറ്റവും ഔഷധമുള്ള അജ്‌വ ആയ ഇതിനെ അവാലി അജ്‌വ എന്നറിയപ്പെടുന്നു. ഇന്നും ഈ തോട്ടം പ്രൗഢിയോടെ നിലനിൽക്കുന്നു. അന്ന് മുന്നൂറ് ഈത്തപ്പനകൾ ആണെങ്കിൽ ഇന്ന് ഇവിടെ എഴുന്നൂറോളം ഈത്തപ്പനകൾ ഉണ്ട്. അജ്‌വ ആവശ്യമുള്ളവർ അവാലി അജ്‌വ എന്ന് പ്രത്യേകം ചോദിച്ച് വാങ്ങണം. മദീന മാർക്കറ്റിൽ ലഭ്യമാണ്.

Website: https://expat-traveler.com/ Subscribe Us

► https://youtu.be/39hAesJvRQk

Follow us on Social Media Facebook

► https://www.facebook.com/expattraveler

#Expat_traveler #Exploring_Arabia #madeena_the_capital_of_islamic_history