മസ്ജിദുന്നബവിയുടെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മദീനയിലെ ഖബർസ്ഥാനാണ് ജന്നത്തുൽ ബഖീഅ്. മസ്‌ജിദുന്നബവിയുടെ മുൻവശത്തെ മുറ്റത്തുകൂടി മുന്നോട്ടു നടന്നാൽ കാണുന്ന മതിൽ കെട്ടിനകത്താണ് ജന്നത്തുൽ ബഖീഅ് (ബഖീഉൽ ഗർഖദ്) സ്ഥിതിചെയ്യുന്നത്. ഈ ഖബറിസ്ഥാനിലാണ് പ്രവാചക പത്നിമാരായ ഖദീജ(റ), മൈമൂന(റ), എന്നിവരൊഴിച്ച് ബാക്കി എല്ലാ പ്രവാചക പത്‌നിമാരെയും ഖബ്‌റടക്കിയിട്ടുള്ളത്. മൂന്നാം ഖലീഫ ഉസ്‌മാൻ(റ), അബ്ബാസ്(റ), നബിയുടെ മകൾ ഫാത്വിമ(റ.അ), നബിയുടെ അമ്മായി സ്വഫിയ്യ(റ.അ), നബിക്ക് മുലയൂട്ടിയ ഹലീമ(റ.അ), നാല് മദ്‌ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലിക് […]
Read More