നട്ടുച്ചക്ക് 45° ചൂടത്ത് ജബൽ സൗർ കയറിയവരുണ്ടോ ? മക്കത്തും മദീനയിലും ജിദ്ദയിലുമൊക്കെ ജീവിച്ചിട്ടും കഴിഞ്ഞ 4 വർഷമായി വിചാരിക്കുന്നു ഹിറാ ഗുഹയും സൗർ ഗുഹയും കേറണമെന്ന്. ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് ഹിജ്‌റ. ഇസ്ലാമിക കലണ്ടര്‍ ആരംഭിക്കുന്നത് ഹിജ്‌റ അടിസ്ഥാനപ്പെടുത്തിയാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യും അനുചരന്‍ അബൂബക്കര്‍ (റ)വും മക്കയില്‍നിന്ന് മദീനയിലേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം ഹിജ്‌റ പുറപ്പെട്ടപ്പോള്‍, തങ്ങളെ തിരഞ്ഞെത്തിയ ശത്രുക്കളുടെ കണ്ണില്‍ പെടാതെ […]